ഗള്‍ഫ് ജീവിതത്തിന്റെ സന്തോഷം നാട്ടില്‍ ചെല്ലുമ്പോള്‍ സുന്ദരമായ കുറച്ച് നാളുകള്‍
കിട്ടും എന്ന സ്വപ്നമാണ്. ദാഹിച്ചവഷനായി നില്കുമ്പോള് കിട്ടുന്ന ഇത്തിരി
വെള്ളത്തിന്റെ രുചിപോലെ. 2 വര്‍ഷത്തില്‍
ഏറിയാല്‍ നാലുമാസം. ഈ നാലുമാസത്തെ നാളെ എന്നപോലെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍
എനിക്ക് കഴിയാറില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ ജീവിതത്തിനു ഒരുതരം
യാന്ത്രികതയാണ്. ആകെക്കൂടെ ഒരു ആശ്വാസം
ഇടക്കൊക്കെ ഹറമില്‍ പോകും പരിചയമുള്ളതും ഇല്ലാത്തതുമായ മലയാളി മുഖങ്ങള്‍ കാണും
അതാണ്. നാട്ടിലെ പ്പോലെയല്ല ഇവിടെവെച് കാണുമ്പോള്‍ മലയാളി എന്ന പേരില്‍ ഇത്തിരി
അടുപ്പമോക്കെ ആരും കാണിക്കും.
പലപ്പോയും
ഈ നടത്തത്തില്‍ അനുഭങ്ങളുടെ കേട്ടുഭാണ്ടംങ്ങള് മനസ്സിലും ചുമലില്‍
പ്രവാസജോലിഭാരവുമായി ബാധ്യതകളുടെ കനല് പൊരിയിലേക്ക് നെടുവീര്‍പ്പ് ഊതി വിക്ര്തമായ ജീവിതങ്ങള്‍ കാണാം. കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോള്‍ പരിചയപ്പെട്ട ഒരു
ബംഗാളി സുഹ്ര്ത്ത്. അയാളെക്കുറിച്ച് പറയാന്‍ വേണ്ടിയാണു ഞാന്‍ തുടങ്ങിയത് പക്ഷെ
ചിന്തകള്‍ അനന്തമായി എവിടെകൊക്കെയോ പോകുന്നു. ഏതായാലും അയാള്‍ എന്നെ ഒരുപാടു
അല്ഭുധപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 20 വര്‍ഷമായി സൌദിയില്‍ എത്തിയിട്ട്. ഇന്നുവരെ നാട്ടില്‍ പോയിട്ടില്ല.
ആഗ്രഹമില്ലഞ്ഞിട്ടോ അവിടെ ആരുമില്ലാഞ്ഞിട്ടോ അല്ല. അതൊരു കഥയാണ്.
ഒരു ഫീലിംഗ് ലവ് സ്റ്റോറി. അടുത്ത വീട്ടിലെ നല്ല
സൌഹ്തത്തിലുള്ള കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുമായി തീവ്രമായ സ്നേഹത്തിലയിരുന്നു
അയാള്‍. വണ്‍വേ ആണെന്ന് തെറ്റ്ദ്ധരിക്കരുത് അയാള്‍ അവളെ സ്നേഹിച്ചതിനെകാള് അവള് അയാളെയും
സ്നേഹിച്ചിരുന്നു. അവള് കൊടുത്ത സ്നേഹ കത്തുകള്‍ ഇന്നും പൊന്നുപോലെ അയാള്‍
സൂക്ഷിക്കുന്നു. ജീവിതത്തിന്റെ സ്വപ്ന സാക്ഷാല്കാരത്തിനുവേണ്ടി പണം
വാരിക്കൂട്ടാന്‍ ഒരുനാള്‍ അവളെ നാട്ടില്‍ തനിച്ചാക്കി അയാള്‍ പ്ലൈന്‍ കയറി. അന്നു
പിരിയുമ്പോള്‍ അവള് കൊടുത്ത അവസാന കത്തിന്റെ അവസാന വരികള്‍ ഫ്രൈം ചെയ്ത അവളുടെ
ഫോട്ടോക്ക് താഴെ എഴുതിവെച്ചിരിക്കുന്നു. നിയമങ്ങളുടെ ഊരാക്കുടുക്കിലേക്ക് സ്വയം
അറിയാതെ ചെന്ന് ചാടിയപ്പോള്‍ നാട്ടിലെകുള്ള പെട്ടെന്നുള്ള വഴികള്‍ അയാളുടെ
മുമ്പില്‍ അടഞ്ഞുപോയി. വിധി അവരെ വേര്‍പിരിച്ചു. എന്താണ് കാരണം എന്നറിയില്ല ഒരുനാള്‍
അവളുടെ കല്യാണം കഴിഞ്ഞു. മറ്റൊരാളുമായി അവള് നാട്ടില്‍ ജീവിതം ആരമ്പിച്ചപ്പോള്
സ്വപ്നത്തിന്റെ വര്‍ണം കൂട്ടാന്‍ വാരിക്കൂട്ടിയ മുതലുമായി അയാള്‍ വിഡ്ഢിയായി.
പിന്നീട് നാട്ടിലേക്കുള്ള വഴി അയാള്‍ തിരഞ്ഞതുമില്ല. നല്ല ജോലി 400 റിയാല്‍ ഒരുദിവസം കിട്ടും. എല്ക്ട്രീഷനാണ്. ഉണ്ടാകിയതെല്ലാം നശിപ്പിച് ഒരു
റൂമില്‍ സൂര്യന് പോലും കാണാതെ കൂട്ടുകാര്‍ അയളുണ്ടാകിയ പണത്തില്‍ നിന്ന്
എപ്പോഴെങ്കിലും കൊണ്ട്കൊടുക്കുന്ന ഭക്ഷണം മാത്രം കഴിച്ച ഉറങ്ങി ത്തീര്‍ത്തു. പണം
തീര്‍ന്നപ്പോള്‍ കൂടുകാര് എണ്ണം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി. അവസാനം ആരും തിരിഞ്ഞു നോക്കാതായപ്പോള്‍ വീട്ടുവാടകക്കാരന്
വാടക ചോതിച്ച് വിളിച്ചപ്പോള്‍ ഉറക്കം മതിയാകി എണീറ്റു.മേലാസകലം പാണ്ടും വന്നു.
തുടക്കത്തില്‍ തന്നെ ചികിത്സിക്കാന്‍ സഹായം തേടി പഴയ സുഹ്തുക്കളെ സമീപിച്ച സമയത്തൊക്കെ. ബാധ്യതകളുടെ ലിസ്റ്റ് നീട്ടി അവര്‍ പുറം തിരിഞ്ഞപ്പോള്‍ അയാള്‍ അവരോട സ്വയം
നശിച് പകരം വീട്ടി. വര്‍ഷങ്ങള്‍കു ശേഷം ഇന്നയാള് പണിക്കു പോകുന്നുണ്ട് നല്ല
വരുമാനവും ഉണ്ട്. ഇന്നും അയാളുടെ റൂമില്‍ അവളുടെ ആ ഫോട്ടോ ഉണ്ട് ഞാന്‍ ആദ്യം അത്
കണ്ടപ്പോള്‍ അയാളോട് ചോതിച്ചു അതാരാ അന്നയാള്‍ മറുപടി പറഞ്ഞത് എന്റെ ഹബീബി ആണെന്നാണ്.
പിന്നീട് ഞങ്ങളുടെ സൌഹ്തം വലുതായപ്പോള്‍ എല്ലാം അയാള്‍ പറഞ്ഞു. ഞാന്‍ കൊടുത്ത
പരികനനയും സ്നേഹവും അയാള്‍ എനിക്ക് പതിന്മടങ്ങായി ത്തിരിച്ചുതന്നു.
ഒരുവേള എല്ലാം അവസാനിപ്പിച്ച് ഞാന്‍ സൌദിയില്‍ നിന്ന് നാട്ടിലെക
തിരിച്ചപ്പോള്‍ സ്വന്തക്കാര് പരികനിച്ചതിനെകാള് അയാള്‍ എന്റെ കൂടെ വന്ന ഒരുപാട്
സഹായിച്ചു. നാട്ടില്‍ പോയ ആദ്യ നാളുകളി ദിവസവും 15 മിനിറ്റ്
നേരം ഫോണില്‍ സംസാരിക്കുമായിരുന്നു. നാട്ടിലെ തിരക്കുകളുമായി ഞാന്‍ അലിഞ്ഞപ്പോള്‍
ഫോണില്‍ പലപ്പോയും എന്നെ കിട്ടാതായി. കിട്ടിയാല്‍ തന്നെ ധീര്ഖിച്ച്
സംസാരിക്കാനും പറ്റാതായി. വിളി കുറഞ്ഞു. ഇന്ന് വീണ്ടും സൌദിയില്‍
എത്തിയപ്പോള്‍ ആദ്യം തന്നെ എനിക്ക് അയാളെ കാണണമായിരുന്നു. വലിയ പ്രദീക്ഷയൊന്നുമില്ലെങ്കിലും ഞാന്‍ അയാള്‍
താമസിച്ചിരുന്ന റൂമില്‍ പോയി. ഒരുപാട് മുട്ടിയപ്പോള്‍ വാദില്‍ തുറന്നു. ഉറക്കം
പാതിയായി മുറിഞ്ഞ മുഖവുമായി അയാള്‍ തന്നെ വാതില്‍ തുറന്നു തന്നു. കണ്ട സന്തോഷം
മുഴുവന്‍ പോകുന്ന തരത്തിലായിരുന്നു. അയാളുടെ അപ്പോഴത്തെ അവസ്ഥ. ഞാന്‍ പോയ ആദ്യമാസം
ജോലിക്ക് പോയിരുന്നു. പിന്നെ മൂന്ന മാസത്തിലതികം പണിക്ക് പോകാതെ റൂമില്‍ തന്നെ.
കാണാന്‍ വന്ന സന്തോഷവും എല്ലാം കഴിഞ്ഞു ഞാന്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ 50 റിയാല്‍ എടുതുതന്നു. സ്നേഹിക്കാന്‍ അയാള്കറിയാം പക്ഷെ തിരിച്ചുനല്‍കാന്‍ ആര്‍കും
കഴിഞ്ഞില്ല. അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അള്ളാഹു എല്ലാം
സുഗമാകിക്കൊടുക്കട്ടെ... ആമീന്‍...
പ്രവാസിയുടെ നൊമ്പരങ്ങള്‍ പ്രവാസിക്ക് മാത്രമേ മനസിലാവുകയുള്ളൂ.. അനുഭവം നന്നായി വിവരിച്ചിരിക്കുന്നു. കൂടുതല്‍ എഴുതുക. പക്ഷെ അക്ഷരതെറ്റുകള്‍ വളരെയധികം ഉണ്ട് അത് വായനക്കാരെ മടുപ്പിക്കും.. ശ്രദ്ധിയ്ക്കുമല്ലോ
മറുപടിഇല്ലാതാക്കൂജീവിതത്തില് കഷ്ടത അനുഭവിക്കുന്ന എത്രയോ പേരുണ്ട് ...ജോലി ഉണ്ടായിട്ടും എന്തിനു അദ്ദേഹം പണിക്ക് പോകാണ്ടിരിക്കണം ....വിഷമങ്ങള്‍ ഒക്കെ മറന്നു ജോലി നോക്കാന്‍ പറയണം ...വേറെ വിവാഹം ഒക്കെ കഴിയുമ്പോള്‍ ഒക്കെ മാറിക്കൊള്ളും ദൈവം വിധിച്ചതെ നടക്കുള്ളൂ ....അത് ദൈവനിശ്ചയം ആയിരിക്കും എന്ന് സമാധാനിപ്പിക്ക കൂട്ടുകാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരിക ........
മറുപടിഇല്ലാതാക്കൂ@ . ബഷീര്‍ പി.ബി.വെള്ളറക്കാട്. valare nanni theerchayayum shramikkum.
മറുപടിഇല്ലാതാക്കൂ@ . kochumol(കുങ്കുമം). orupad nirbandichadinu sesham ayal ippol jolikk pokunnund. matoru vivahathinu ayal thayyaran pakshe dehathil pandulla oruthane eth penn sweekarikkum ennayal ennod parithapikkarund. okke shariyakumenn ashwasippikkunnu.
നോവുന്ന അനുഭവം തന്നെ.
മറുപടിഇല്ലാതാക്കൂഎഴുത്ത് കുറച്ചുകൂടി നന്നാക്കാം.
ഫോണ്ട് വലിപ്പം കുറച്ച്,ഖണ്ഠിക തിരിച്ച് കുറച്ചുകൂടി ഭംഗിയാക്കുക.
പോസ്റ്റ് ചെയ്യൌന്നതിന് മുന്‍പ് നന്നായി എഡിറ്റുചെയ്യുക.
ആശംസകളോടെ..പുലരി
@ പ്രഭന് ക്യഷ്ണന്.
മറുപടിഇല്ലാതാക്കൂനന്ദി. ശ്രമിക്കാം..., ഉപദേശ നിര്ടെഷങ്ങലോടെ എന്നും പ്രദീക്ഷിക്കുന്നു.