ഏറ്റവും വലിയ ഗുരുവാണ് അനുഭവം. കാരണം അതിന്‍റെ തീവ്രത തന്നെ. അനുഭവങ്ങളില്‍ നിന്നാണ് "ഞാന്‍" എന്ന ഓരോ വ്യക്തിത്വവും രൂപപ്പെടുന്നത്. അതിനുമുമ്പില്‍ സ്വാര്‍ത്ഥത എന്ന വന്‍മതില്‍ ഉയരുന്നതും അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളില്‍നിന്നാണ്.എന്‍റെ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കാം

ഈ ബ്ലോഗ് തിരയൂ

2012 ഏപ്രിൽ 4, ബുധനാഴ്‌ച

പ്രവാസി

അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച എന്ന് പറഞ്ഞ പോലെയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ജീവിതം പാഴാക്കുകയാണ് എന്ന് ചിലപ്പോള്‍ തോന്നും. എന്നാല്‍ സംസ്ക്കാരത്തിന്റെയും മനുഷ്യത്വത്തിന്റെയും ജന്മനാടായ ഈ പരിശുദ്ധ മണ്ണില്‍നിന്നു വിവാദങ്ങളുടെ നാട്ടിലേക്ക് എന്ന് ആലോചിക്കുമ്പോള്‍ വീണ്ടും ഞാന്‍ തളരുകയാണ്. ചിന്തകള്‍ ചൂട് പകരുമ്പോള്‍ പലപ്പോഴും ശരീരം തളരുന്നുണ്ട്. തെറ്റുകള്‍ക്ക് സാഹചര്യത്തിനുമേല്‍ കുറ്റപ്പെടുത്താം പക്ഷെ മനസ്സാക്ഷി അതിനു സമ്മതിക്കുന്നില്ല. സ്വയം വിചാരണ അപകര്‍ഷത തോന്നിക്കുന്നു. ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ ഉലഞ്ഞുകൊണ്ടിരിക്കുന്ന മനസ്സ് ഓര്‍മ്മ നഷ്ട്ടപ്പെടുന്നതിനു മുമ്പ് രണ്ടു വരി എഴുതാം എന്ന് മന്തിക്കുന്നു. ഒരാവശ്യത്തിന് എഴുന്നേറ്റാല് അവിടെ എത്തുമ്പോഴേക്കും ഞാന്‍ ഇപ്പോള്‍ എന്തിനാ ഇങ്ങോട്ട് വന്നത് എന്ന് തോന്നും. ഭയങ്കര മറവി. എഴുതി പ്പൂര്തിയാവുന്ന ഈ വരികള്‍ ഒരായിരം തവണ വായിച്ചിട്ടാണ് അടുത്ത വരി മനസ്സില്‍ വരുന്നത്. ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ എനിക്ക് എന്നെ നഷ്ട്ടമാകുമോ എന്നാ ഭയം കൂടി വരികയാണ്. ഓര്‍മ്മ്കളുടെയും കടപ്പാടുകളുടെയും ലോകത്തുനിന്നു മനസ്സ് സ്വതന്ത്രമായി നിര്‍വികാരതയുടെ ലോകത്തേക്ക് പോകുമോ... അങ്ങനെയെങ്കില്‍ എന്റെ ഭാദ്യതകള്‍ തന്നെ എന്നെ സ്നേഹിച്ചവര്‍ക്ക് ഭാധ്യത തീര്‍ക്കും പുറമേ ഞാനും അവര്‍ക്കൊരു ഭാരമാകുമോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ