ഏറ്റവും വലിയ ഗുരുവാണ് അനുഭവം. കാരണം അതിന്‍റെ തീവ്രത തന്നെ. അനുഭവങ്ങളില്‍ നിന്നാണ് "ഞാന്‍" എന്ന ഓരോ വ്യക്തിത്വവും രൂപപ്പെടുന്നത്. അതിനുമുമ്പില്‍ സ്വാര്‍ത്ഥത എന്ന വന്‍മതില്‍ ഉയരുന്നതും അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളില്‍നിന്നാണ്.എന്‍റെ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കാം

ഈ ബ്ലോഗ് തിരയൂ

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

What i will do

ഞാന്‍ ഹ്ര്‍ദയം തൊട്ടറിഞ്ഞ എന്റെ പ്രിയ കൂടുകാരന്റെ വാക്കുകള്‍.

                   അനുഭവങ്ങള്‍ കടുക്കുമ്പോള്‍ ഹ്ര്തയം ചൂടാകുന്നു. ഒരുപട ചൂടാകുമ്പോള്‍ ഹ്ര്തയം പഴുപ്പിച്ചെടുത്ത ഇരുംബുപോലെ മരവിച്ചു പോകുന്നു. മരവിച്ച ഹ്ര്തയത്ത്തിനു ഭാഷ ഉണ്ടാകില്ല. ഹ്ര്തയതിറെ ഭാഷക്ക് കണ്ണീരിന്റെ നനവും സന്തോഷത്തിന്റെ തിളക്കവും ഉണ്ടാകുമ്പോള്‍ അതിനെ നാം സാഹിത്യം എന്ന് വിളിക്കുന്നു. അനുഭവങ്ങളില്‍ മരവിച്ചു പോയ ഹ്ര്തയത്തിനു നിര്‍വികാരത യാണ് ഉണ്ടാകുക. ഇങ്ങനെ യൊക്കെ പറയാന്‍ കാരണം ഞാനിപ്പോള്‍ സംശയത്തിലാണ്. എന്റെ ഹ്ര്തയത്തിനു ഇപ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒരുകാലത്ത് ഞാന്‍ ഏകാന്തതയെ ഒരുപാടു സ്നേഹിച്ചിരുന്നു. ഇന്നെനിക്കു ഏകാന്തതയെ സഹിക്കാന്‍ പറ്റുന്നില്ല.
         സാധ്യതകള്‍ ഉള്ള ചിന്തകള്‍ക്ക് നാം സ്വപനം എന്നുപറയുന്നു. സാധ്യത ഇല്ലാത്ത ചിന്തകള്‍ക്ക് ഭാവന  എന്നോ വ്യമോഹമെന്നോ പറയാം. ഇതാണ് മരവിച്ചുപോയ ഹ്ര്തയത്തിനു ഇപ്പോള്‍ പണി. എന്റെ നാശത്തിനു കാരണം മറ്റുള്ളവരുടെ മേല്‍ അടിച്ച്ചെല്പിക്കുമ്പോള്‍ എനിക്കൊരുത്തരം സുഖം അനുഭവപ്പെടുന്നു.
                 കാമം പ്രതികാരം പോലെ പാപമാണ്. അനുരഗത്തില്‍നിന്നു സ്നേഹമെന്ന നന്മയെ എടുത്തുമാറ്റുമ്പോള്‍  അത് കാമമായി രൂപാന്തരം പ്രാപിക്കുന്നു. ദേഷ്യമുള്ള ഹ്ര്തയതില്‍നിന്നു ക്ഷമ എന്ന നന്മ പോകുമ്പോള്‍ പ്രതികാരത്തിനു വേണ്ടി താഹിക്കുന്നത്പോലെ... കാമവും പ്രതികാരവും നിയമനുസ്ര്തമാകുമ്പോള്‍ അതിനു നന്മയുടെ മൂടുപടം അനിയിക്കപ്പെടുന്നു. എന്നാല്‍ അത് നിയമത്തിനു വേണ്ടി ആകുമ്പോള്‍ പ്രചോതനം സ്നേഹവും അനന്തര ഫലം നന്മയുല്ലതുമാകുന്നു.
             സാഹചര്യങ്ങള്‍ നമ്മെ വ്ഴിതെട്ടിക്കുങ്കയല്ല നമ്മിളില്‍നിന്നു നമുക്ക വഴികനിക്കുന്ന നന്മയെ എടുത്ത്തുകലയുകയാണ് ചെയ്യുന്നത്. ഒരുകുട്ടി ലൈങ്ങികമായി ചൂഷണം ചെയ്യപ്പെടുമ്പോള്‍ നിരന്തരം അതവന്റെ കാമത്തെ തൊട്ടുണര്‍ത്തുന്നു. അവനു വേഴ്ചയുടെ ദ്ര്ശ്യങ്ങള്‍ അനുഭൂതി പകരുമ്പോള്‍ എടുതുമാട്ടപ്പെടുന്നത് അനുരാഗത്തിലെ നന്മയാണ്. ഈ തിരിച്ചരിവ് അനിക്ക് കാണിച്ചുതരുന്നത് എന്റെ നാശത്തിന്റെ തുടക്കമാണ്. പ്രതികാരത്തിന്റെ നാമ്പുകള്‍ കണ്ണിലെ ചോര കുടിച്ചുവറ്റിച്ചു വളര്‍ന്നു വലുതായിരിക്കുന്നു. അതെ എനിക്ക് പ്രതികാരം ചെയ്യണം. അവരണിഞ്ഞ നിയമത്തിന്റെ മുഖമൂടി ഒരു നിമിഷമെങ്കിലും തുറന്നു കാണിക്കണം.
     എന്റെ കൂട്ടുകാരന്റെ വാക്കുകള്‍ ഇവിടെ അവസാനിക്കുന്നു. ഞാന്‍ അവനെ എങ്ങനെ സഹായിക്കും.? പ്രതികാരം ചെയ്യാനോ... അതോ... അതോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ