ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷെ പണ്ടൊരാള്‍ സ്നേഹത്തെ നിര്‍വജിച്ചപോലെ ഇല്ലാത്തവരില്‍ നിന്ന് കിട്ടാനും നല്‍കുന്നവര്‍ക്ക് തിരിച്ചുകൊടുക്കാനും മറന്നുപോകുന്ന ഒന്നാണ് സ്നേഹം. പറഞ്ഞുവന്നത് നമ്മുടെ നന്മക്ക് വേണ്ടി നമ്മെ ഗുണധോഷിക്കുമ്പോള്‍ അതൊക്കെ ഒറ്റപ്പെടലായി അനുഭവിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്ക് മക്കളെ സ്നേഹിക്കാന്‍ മാത്രമേ അറിയൂ. പക്ഷെ അവര്‍ എന്നും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇനി അവരെ വേധനിപ്പിക്കില്ലെന്നു കാര്യം മനസ്സിലാകുമ്പോള്‍ തീരുമാനിക്കും. വൈകിയെത്തുന്ന വിവേകംകൊണ്ട് ആവര്‍ അനുഭവിച്ച വേദനകള്‍ക്ക് ഒരിക്കലും പകരം നല്കാന്‍ നമുക്ക് കഴിയില്ല.
ആ നിഷ്കളങ്ക സ്നേഹത്തിനു മുമ്പില്‍ പകരം നല്കാന്‍ അല്ലാഹുവിനെക്കൊണ്ട് മാത്രമേ കഴിയൂ. ഇന്നിങ്ങനെയൊക്കെ എഴുതാന്‍ കാരണം 15 മിനിട്ട് നേരം ഫോണ്‍ സിലെന്റയപ്പോള്‍ അവരും ഭാര്യയും എല്ലാവരും വിളിച്ചിരുന്നു നാന്‍ ഫോണ എടുക്കതപ്പോള്‍ എല്ലാവരും പേടിച്ചുപോയി. എന്നിട്ടും ഈ പൊട്ടനെ എല്ലാരും സ്നേഹിക്കുന്നു എന്നറിയുമ്പോള്‍ ഹ്ര്തയത്തില്‍ എവിടെയോ ഒരു സന്തോഷം. ജീവിതത്തിന്‍ ഒരര്‍ത്ഥം ഉണ്ടാകുന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ