ഒരിക്കല്‍ പോയി അനുഭവിച്ചതല്ലേ മോനെ ഇനിയും വേണോ?...
ഇങ്ങനെയാണ് പോകിന്റെ കാര്യം പറയുമ്പോള്‍ എല്ലാരും പ്രതികരിക്കുന്നത്. പക്ഷെ എന്തുചെയ്യും. പോകാതിരിക്കാന്‍ പലരെപ്പോലെയും ഒരുവഴിയും കാണുന്നില്ല. കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ നീ എന്ത് നേടി എന്നെന്നോട് പലരും ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു സ്പോകന്‍ അറബിക് കോര്സിനു ചേര്‍ന്നതായിരുന്നു. പിന്നെ ഹജ്ജും ഉംറയും ചെയ്തു. പിന്നെ എന്‍റെ മുത്ത് രസൂലിന്റെ രൌലഷരീഫ് സിയാറത്ത് ചെയ്തു. ഇന്ന് മഞ്ചേരിയില്‍ ഫോകസ് മെഡിക്കല്‍ സെന്റെറില്‍ മേടിക്കലിനു വന്നതാണ്. ബ്ലൂടും യൂരിയനും കൊടുത്തിട്ടുണ്ട് 1 30 ഡോക്ടര്‍ വരും എന്നിട്ടാണ് ചെകുപ്. കാത്തിരിക്കാന്‍ ഞാന്‍ കണ്ട വഴിയാണ് ഈ ഷോര്‍ട്ട് ബ്ലോഗിങ്.
ഒരു വധത്തില്‍ ഇനി മുതല്‍ അന്ഭവങ്ങള്‍ ഒത്തിരി കൂടുതലുണ്ടാകും. കാരണം പ്രവാസത്തിന്റെ നോവ് അറിഞ്ഞവനാണ് ഞാന്‍. ഇനി അനുഭവങ്ങള്‍ക്ക് കടുപ്പം പകരാന്‍ മരുഭൂവിലെ ചൂടും സാക്ഷിയാകാന്‍ അവിടുത്തെ മണല്‍ തരികളും കൂടെയുണ്ടാകും. ഉമ്മയുടെയും ഉപ്പയുടെയും ഭാര്യയുടെയും വിരഹം ഹ്ര്തയതിന്റെ ഏതോ ഒരുകൊനില്‍ നിന്ന് നമ്മെ വെറുതെ വെധനിപ്പിക്കുമ്പോള്‍ അബൂബക്കറും (റ) ഉമറും(റ) അലിയും(റ) പുണ്ണ്യ റസൂലും നടന്ന ഭൂമിയില്‍ അവരുടെ ധീര ചരിത്രങ്ങള്‍ക്ക് സാക്ഷിയായ കുന്നുകളും പുണ്ണ്യ രസൂലിന്റെ അധരങ്ങള്‍ പദിഞ്ഞ ഹജറുല്‍ അസവതും സംസമെന്ന പാനീയവും നമ്മുടെ ഹ്ര്തയാതെ പുളകം കൊള്ളിക്കും. അതൊക്കെത്തന്നെയാണ് കഴിഞ്ഞപ്രാവശ്യം പോരുമ്പോള്‍ കാബയോദ് ചാരിനിന്നു ഇനിയും ഈഭോമിയിലെക്ക് തിരിച്ചുവരാന്‍ ഭാഗ്യം തരണേ എന്ന ദുയാ ചെയ്തതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ