നെമ്മിനി മലയുടെ ചെരുവിലൂടെ പച്ചവിരിച്ച മരങ്ങളുടെ ഇടയിലൂടെ മഞ്ഞുമൂടിയ സുപ്രഭാതത്തില്‍ പുന്ന്യങ്ങളുടെ വസന്തകാലത്ത് സുന്ദരമായ നാടന്‍ പാട്ടിന്റെ ഈരടികളിലോ ജീവിതത്തിന്റെ വിചിത്ര അനുഭവങ്ങളിലോ മുഴുകിയ ഏതാനും ചില യാത്രക്കാരുമായി ഒരു കൊച്ചു ബസ്സ് നീപ്പോകുന്നു.
നെറ്റിയില്‍ ചന്ദനക്കുറിയിട്ട മുടിയില്‍ മുല്ലപ്പൂ ചൂടിയ സുന്ദരിക്കുട്ടിയും കറുത്ത ഷാല് കൊണ്ട് മുടിമറച്ച് മുഖത്ത്നിന്നു ദിവ്യമായ പ്രകാശം പൊഴിയുന്ന ആമിനക്കുട്ടിയും പരസ്പരം കുശുകുശുക്കുന്നു. പള്ളിയില്‍ നാട്ടുകാര്‍ ബക്കറ്റു പിരിവില്‍ ഇട്ടുകൊടുത്ത നാണയത്തുട്ടുകള്‍ ചെറിയൊരു കവറില്‍ പൊതിഞ്ഞു കൊടുത്തപ്പോള്‍ കണ്ടക്റ്റര്‍ എണ്ണിനോക്കാതെ നോട്ടുകള്‍ പകരം നല്‍കുന്നു. പിന്‍സീറ്റ് കാലിയാനെങ്കിലും കൈകുഞ്ഞുമായി ക്കയറിയ മധ്യവയസ്ക്കന് സുഖമായി ഇരിക്കാന്‍ മധ്യഭാഗത്തെ സീറ്റില്‍നിന്നു എണീട്ടുകൊടുക്കുന്ന യുവാവ്. റബര്‍ തോപ്പുകള്‍ കിടയില്‍ അങ്ങിങ്ങായിക്കിടക്കുന്ന ഒറ്റപ്പെട്ടകുടിലുകളില്‍ നിന്ന്‍ നിഷ്കളങ്ക പുഞ്ചിരിയുമായി യാത്രക്കാര്‍ക്ക് കൈകാട്ടുന്ന കുരുന്നുകള്‍. നാടിന്റെ പ്രക്രതിയുടെയും സംസ്കാരത്തിന്റെയും സൌന്ദര്യം ആസ്വതിച്ച് ഞാന്‍ അവരിലൊരാളായി. പച്ച്പ്പിന്റെയും നിഷ്കളങ്കതയുടെയും ഗ്രമാദ്രതികള്‍ കടന്ന്‍ ബസ്സ് നീങ്ങുമ്പോള്‍...
വയ്യ എനിക്ക് എഴുതാന്‍ മടിയായിത്തുടങ്ങി ഞാന്‍ പെട്ടെന്ന്‍ കാര്യം പറയാം. ഒരു സ്റ്റോപ്പില്‍ ബസ്സ് ഒരല്പ നേരം ഒരുകുട്ടിക്കുവേണ്ടി കാത്തുനിന്നു. അപ്പോള്‍ തന്നെ ഞാനാ കുട്ടിയെ ഒന്നുശ്രദ്ദിച്ചിരുന്നു. അവന്‍ നേരെ എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ വീണ്ടും ചിന്തയില്‍ മുഴുകുമ്പോള്‍ ചില്ലുടയുന്ന ശബ്ദം പോലെ എന്തോ കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. എന്റെ അടുത്തിരിക്കുന്ന പയ്യന്‍ മൊബൈല്‍ ഒനാക്കിയതാണ് ശബ്ദം. ഞാന്‍ അവന്റെ മൊബൈലിലേക്ക് നോക്കിയിരുന്നു. അവന്‍ കയ്യുകൊണ്ട് മറച്ചുപിടിച്ച് അതില്‍ നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അംബരന്നു പോയി. അതെ... അവന്‍ സെക്സ് വീഡിയോ കാണുകയാണ്. എന്റെ കൊച്ചനിയന്റെ പ്രായമുള്ള അവന്‍ അതില്‍ മുഴുകി പരിസരം പോലും മറന്ന്‍ അസ്വതിക്കുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നനഞ്ഞുപോയി. ഞാന്‍ അവനെ പരിജയപ്പെട്ടു അവന്റെ ഉപ്പ റിയാദിലാണ്. ഉമ്മയാണ് അവനു മൊബൈല്‍ വാങ്ങിക്കൊടുത്തത്. കൂട്ടുകാരാണ് വീഡിയോ കൊടുത്തത്. ആലോചിക്കുക നാം നമ്മുടെ കുട്ടികള്‍ സമൂഹം ഇന്നെന്ത് നേട്ടമാണ് നേടിയത്. വളര്‍ന്നു വരുന്ന തലമുറ എങ്ങനെ നമുക്കാശ്വസമാകും... അതുവരെ നശിച്ച്ചില്ലെന്നു വിചാരിച്ചിരുന്ന ആശ്വസിച്ച്ചിരുന്ന നാടും നാട്ടുകാരും തിരിച്ചറിയാതെ പോകുന്ന നമ്മുടെ പുതിയ തലമുറയെ കണ്ടു ഞാന്‍ സ്ധബ്ധനയിപ്പോയി.
aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............
മറുപടിഇല്ലാതാക്കൂ