ഏറ്റവും വലിയ ഗുരുവാണ് അനുഭവം. കാരണം അതിന്‍റെ തീവ്രത തന്നെ. അനുഭവങ്ങളില്‍ നിന്നാണ് "ഞാന്‍" എന്ന ഓരോ വ്യക്തിത്വവും രൂപപ്പെടുന്നത്. അതിനുമുമ്പില്‍ സ്വാര്‍ത്ഥത എന്ന വന്‍മതില്‍ ഉയരുന്നതും അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളില്‍നിന്നാണ്.എന്‍റെ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കാം

ഈ ബ്ലോഗ് തിരയൂ

2011 ഡിസംബർ 27, ചൊവ്വാഴ്ച

Novel


ഴുത്ത് ചാടിയ പ്ലാവിലയില്‍ നല്ലെണ്ണ തേച്ച് മണ്ണെണ്ണ വിളക്കിന് മുകളില്‍ പിടിച്ചു കണ്മഷിയുണ്ടാക്കി നീലകണ്ണുകളില്‍ അവള്‍ കവിത വിരിയിച്ചു. ഓലക്കുടില്‍ന്‍റെ മേല്‍കൂരയില്‍നിന്നു ഇറ്റി വീണ മഴത്തുള്ളികള്‍ നനവ്‌ പടര്‍ത്തിയ ബുസ്തകക്കെട്ടുകള്‍ ദൃതിയില്‍ അടുക്കിവെച്ചു. ഇന്നവള്‍ക്ക് പതിവു പെണ്ണുകാണല്‍ ചടങ്ങ് പോലെയല്ല. തന്നെയും കുടുംബത്തെയും അടുത്തറിയുന്ന തന്‍റെ പ്രിയ കൂട്ടുകാരി ഒന്നാം ക്ലാസ്‌ മുതല്‍ അവര്‍ കൂട്ടുകാരാണ് അവളുടെ ആങ്ങള ബിലാല്‍ ആണ് ഈ ആലോചന കൊണ്ടുവന്നത്. നല്ല സ്വഭാവവും കാണാന്‍ സുന്ദരനും നല്ല ജോലിയും തുടങ്ങി ഒരുപാട് ഗുണങ്ങള്‍ ബിലാലില്‍നിന്നു കൂട്ടുകാരി വഴി അവള്‍ കേട്ടതാണ് ഇപ്പോള്‍ ഉമ്മയാണ് പറഞ്ഞത്‌ അയാള്‍ പണ്ടവും പണവുമൊന്നും ചോതിച്ചിട്ടില്ലെന്നു. അതുകൊണ്ടാകണം ദരിദ്രത്തിനു മുമ്പില്‍ മുട്ടിപ്പോയ വിദ്യാര്‍ത്തി ജീവിതത്തിന്‍റെ സുന്ദരമായ ഓര്‍മകളില്‍ മൂകയായി ഇരിക്കുന്ന അവള്‍ പതിവിനു വിപരീതമായി സന്തോഷം കാണിക്കുന്നത്. അവളുടെ സന്തോഷം കണ്ടിട്ട് ഉമ്മതന്നെ അത്ഭുദം കൂറിപ്പോയി.
എന്റെയും കുടുംബത്തിന്റെയും പ്രാരാബ്ദങ്ങള്‍ ഒരുനാള്‍ തീരുമെന്നും അന്ന് ആരെയെങ്കിലും സഹായിക്കാമെന്നും തീരുമാനിച്ചാല്‍ അനന്തമായി നീണ്ടുപോകുന്ന സ്വപ്നങ്ങളും വൈരുദ്യമായ അനുഭവങ്ങളും കാരണം ഒരിക്കലുമതിനു കഴിയില്ലെന്ന് അവനു തോന്നി. അതുകൊണ്ടാണ് പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും ഇങ്ങനെ ഒരു കുടുംബത്തെ അന്വേഷിച് കണ്ടെത്താന്‍ അവന്‍ തീരുമാനിച്ചത്. അണിഞ്ഞൊരുങ്ങി ഇറങ്ങുമ്പോള്‍ മനസ്സ്‌ വളരെ പ്രക്ഷുബ്ധമാണ്. ഒരായിരം ആശങ്കകള്‍. ബസ്സ്‌ നകരക്കാഴ്ചകള്‍ പിന്നിട്ട്‌ ഗ്രാമാന്തരീക്ഷത്ത്തിലെ നിഷ്കളങ്കതയിലെക് പ്രവേഷിച്ചപ്പോയും അവന്‍ ചിന്തയുടെ ലോകത്തായിരുന്നു. അവള്‍ കാണാന്‍ സുന്ദരിയാണ് പഠിക്കാന്‍ അതിലേറെ മിടുക്കിയാണ്. നല്ല ബുദ്ദിയാണ് അവള്‍ക്ക് കഥയും കവിതയുമൊക്കെ എഴുതും എന്നെല്ലാം കൂട്ടുകാരന്‍ ബിലാല്‍ പറഞ്ഞിട്ടുണ്ട്. അവള്‍ക്കു തന്നെ ഇഷ്ടമാകുമോ.
ബിലാലിനെ സലിം നേരിട്ട് കണ്ടിട്ടില്ല ചാടിങ്ങിലൂടെ പരിചയപ്പെട്ടവരാണ്. പക്ഷെ ആ സൗഹൃദത്തിനു പഴക്കം പോലെ ആഴവുമുണ്ട്‌. പരിചയപ്പെട്ടതിനു ശേഷം ഇന്നേവരെ ഒരു വിശേഷവും അവര്‍ പരസ്പരം പങ്കുവെക്കാതിരുന്നിട്ടില്ല. മാത്രമല്ല ബിലാലിന് സലിം ഒരു കൂട്ടുകാരന്‍ മാത്രാമായിരുന്നില്ല വഴികാട്ടികൂടിയായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെടുകയാണ് എന്ന് തോന്നിയ പല സന്ദര്‍ഭങ്ങളിലും അവന്റെ സാന്ത്വനങ്ങലാണ് ബിലാലിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടവന്നത്. നേരില്‍ കാണാനുള്ള ആഗ്രഹം ബിലാല്‍ പലപ്പോഴും സലീമിനോട് പറഞ്ഞിട്ടുണ്ട് പക്ഷെ ജോലിത്തിരക്ക് കാരണം അവര്‍ക്കതിന് കഴിഞ്ഞിട്ടില്ല. ഫോട്ടോയിലും വീഡിയോ ചാറ്റ്ലും കണ്ടിട്ടുനെന്കിലും നേരില്‍ ഇന്നാണ് കാണാന്‍ പോകുന്നത്.
മൊബൈല്‍ ശബ്ദിച്ചപ്പോഴാണ് സലിം ചിന്തയില്‍നിന്നുണര്‍ന്നത്. ഹലോ... എവിടെ എത്തി.
ആകാംക്ഷ നിറഞ ചോദ്യം.
സലിം : ക്ര്ത്യമായി പറയാന്‍ എനിക്കറിയില്ല പക്ഷെ അടുത്തെത്തി. നീ എവിടെ?
ബിലാല്‍ : ഞാന്‍ ഇവിടെ നീ ബസ്സ്‌ ഇറങ്ങുന്ന സ്റ്റോപ്പില്‍ തന്നെ ഉണ്ടാകും.
സലിം : ഓക്കേ എന്നാല്‍ ഞാന്‍ ഇതാ എത്തി. ഏയ് കണ്ടക്ടര്‍... ഇനി ഇനി ഒരുപാട് ദൂരം ഉണ്ടോ?.
കണ്ടക്ടര്‍ : ഇല്ല ഒരു അരമണിക്കൂറിനുള്ളില്‍ നമ്മള്‍ എത്തും. ഞാന്‍ പറയാം.
സലിം : ഓക്കേ താങ്ക്യൂ.
          ചിന്തകള്‍ വീണ്ടും പല വഴിക്കും സന്ജരിച്ചു. അടുത്ത കൂട്ടുകാരനാനെന്കിലും ഇന്നുവരെ പരസ്പരം കണ്ടിട്ടില്ലാത്ത ബിലാലിനെ ഇന്ന് ആദ്യമായി കാണാന്‍ പോകുന്നു. അതിലുപരി ആദ്യമായി പെണ്ണ് കാണാന്‍ പോകുന്നു. എന്തോ അവന് വല്ലാത്ത ഒരു ഫീലിംഗ്. അരമണിക്കൂര്‍ പോയതറിഞ്ഞില്ല.
കണ്ടക്ടര്‍ : സാര്‍ ഇതാ കാളികാവ്‌ എത്തി.
സലിം പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. വേഗം ബസ്സില്‍നിന്ന് ഇറങ്ങി. ചുറ്റും ഒന്ന് കണ്ണോടിച്ചു. ബിലാല്‍ അടുത്തുതന്നെ ഉണ്ടായിരുന്നു. അവന്‍ ഓടിയെത്തി. അവര്‍ പരസ്പരം ആലിംഗനം ചെയ്തു.
സലിം : അസ്സലാമു അലൈകും.
ബിലാല്‍ : വ അലൈകുംമുസ്സലാം. നിന്നെ ഫോട്ടോയില്‍ കാനുന്നതിനെകാല്‍  നേരിട്ട് കാണാനാ ഭംഗി.
സലിം : നിന്നെയും. പിന്നെ എന്തൊക്കെ വിശേഷം.
ബിലാല്‍ : സുഖം. പിന്നെ ആദ്യം എന്റെ വീട്ടില്‍ പോകാം. അവിടുന്ന് ഉച്ച ഭക്ഷണം കഴിച്ച് പെണ്ണുകാണാന്‍ പോകാം. എന്താ സമ്മതമല്ലേ.
സലിം : ഓക്കേ ഡാ... ഞാന്‍ പെണ്ണുകാണാന്‍ മാത്രം വന്നതല്ലല്ലോ നിന്നെകൂടി കാണാന്‍ വന്നതല്ലേ. പിന്നെ എന്തൊക്കെ വീടിലെ വിശേഷം.
അവര്‍ നടന്നു കാറിനടുത്തേക്ക് എത്തി. ബിലാലിന് കോളേജില്‍ പോകാന്‍ ഉപ്പ വാങ്ങിക്കൊടുത്തതാണ് ആ മാരുതി അല്ടോ കാര്‍. അതും സലിം രകമെന്റ്റ് ചെയ്തിട്ട്. ബിലാലിന്റെ ഉപ്പ ഗള്‍ഫിലാണ്. സലീമിനെ ബിലാല്‍ ഉപ്പാക്‌ പരിജയപ്പെടുത്തിയിട്ടുന്ദ്‌. പിന്നെ പല കാരയങ്ങല്കും  ഉപ്പ ബിലാലിനോട് പറയുന്നതിന് പകരം സലീമിനോടാണ് പറയാറ്. കാരണം ഉപ്പ പറയുന്നത് കേള്കുന്നതിനെകാല്‍ അവന്‍ സലിം പറയുന്നതാണ് കേള്‍ക്കുക. ബിലാലിന്റെ കുടുംബം സലീമിനെ ഒരുപാട് സ്നീഹിക്കുന്നുണ്ട്. അവര്‍ മുഹ്സിനയെ സലീമിനെ കൊണ്ട് ആലോചിക്കണം എന്നൊക്കെ വിജാരിചിരുന്നതാണ്. പക്ഷെ അതിനിടയിലാണ് സലിം തന്റെ ഈ ആഗ്രഹം ബിലാലിനോട് പറഞ്ഞത്. പന്നെ അവന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലായതിനാല്‍ അവരത് മറച്ചുവച്ചു എന്ന് മാത്രം.
ബിലാല്‍ : എല്ലാവര്‍കും സുഖം തന്നെ. പിന്നെയ് ഉമ്മ നീ വരുന്നൂന്ന് അറിഞ്ഞ് ബിരിയാണി ഒക്കെ രടിയാകി കാത്തിരിക്കുകയാ...
സലിം : അത് നന്നായി. അപ്പൊ ഇന്നൊരു ഉഗ്രന്‍ ശപാടിനു വകുപ്പുണ്ടല്ലേ...
ബിലാല്‍ : അതെ. ഉപ്പ രണ്ടു പ്രാവശ്യം വിളിച്ചു ചോദിച്ചു നീ എതിയോന്നു.
സലിം : നീ ഉപ്പാനോടും പറഞ്ഞിരുന്നോ ഞാന്‍ വരുന്നൂന്നൊക്കെ.
ബിലാല്‍ : അതെ ഉപ്പ ഇന്നലെ വിളിച്ചപ്പോ ഞാന്‍ പറഞ്ഞിരുന്നു. ഉപ്പ നല്ല സന്തോഷത്തിലാണ്.
സലിം : വെറുതെ അല്ല ഇന്നലെ ഉപ്പ മിസ്സ്‌ അടിച്ചത്. അതുപോട്ടെ ഉപ്പ വരുന്ന വല്ല വിവരവും പറഞ്ഞോ?.
ബിലാല്‍ : അടുത്ത്‌ വരും എന്നാണ് പറഞ്ഞത് തിയ്യതി ഒന്നും പറഞ്ഞില്ല.
ഇടവഴിയിലേക്ക് കാര്‍ തിരിഞ്ഞപ്പോള്‍ ബിലാല്‍ പറഞ്ഞു. ഈ റോഡിന് നേരെ അര കിലോമീറ്റര്‍ പോയാല്‍ അവളുടെ വീടെത്തി. സലിം തല കുലുക്കി. കാര്‍ സുന്ദരമായ ഇരുനില വീടിന്റെ പോര്ചിലെക് പാര്‍ക്ക് ചെയ്തു. വാതില്‍ക്കല്‍ തന്നെ ബിലാലിന്റെ ഉമ്മയും അവര്‍ക്ക്‌ പിറകെ തട്ടം കൊണ്ട് മറപിടിച്ച് ബിലാലിന്റെ പെങ്ങള്‍ മുഹ്സിനയും കാത്തു നില്കുന്നുണ്ടായിരുന്നു.
സലിം : അസ്സലാമു അലൈക്കും
ഉമ്മ : വ അലൈക്കും മുസ്സലാം. എന്താ മോനെ ലേശം വൈകിയത്‌.
ബിലാല്‍ : ഇല്ല ഉമ്മാ വൈകിയിട്ടില്ല.
അവരുടെ സംസാരം പലവഴിക്കും തിരിഞ്ഞു. 






ഇനി ബാകി എഴുതണോ വേണ്ടേ.... നിങ്ങളുടെ അഭിപ്രായം എന്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ